16 December Monday
ജനകീയമായി മെഗാശുചീകരണം

കാനാമ്പുഴയിൽ തെളിനീരൊഴുകും

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

ഞായറാഴ്ച നടന്ന കാനാമ്പുഴ മെഗാശുചീകരണം

താഴെചൊവ്വ
ജനകീയ പങ്കാളിത്തത്തോടെ കാനാമ്പുഴ ശുചീകരിച്ച്‌ മനോഹരമാക്കി. ഇനി കാനാമ്പുഴയിൽ തെളിനിരൊഴുകും. ഹരിതകേരളം മീഷൻ നേതൃത്വത്തിൽ നടത്തിയ ശുചീകരണത്തിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. താഴെചൊവ്വ ചീപ്പുപാലം പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡുവരെയുള്ള തോടും നടപ്പാതയും മനോഹരമാക്കി.  രാവിലെ ആറു മുതൽ 9.30 വരെയായിരുന്നു ശുചീകരണം. പ്ലാസ്റ്റിക് മാലിന്യശേഖരം നീക്കംചെയ്‌തു. തോടരികും വൃത്തിയാക്കി.  
 ഹരിതകേരളം മിഷൻ നേതൃത്വത്തിലുള്ള പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം ഇതിനകം പൂർത്തിയായി. 26ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്നാരംഭിച്ച് കടലിൽചേരുന്ന കാനാമ്പുഴയുടെ വീണ്ടെടുപ്പിന് പുനരുജ്ജീവന സമിതിയും, ഹരിതകേരളം മിഷനും, ജലസേചനവകുപ്പും മറ്റു വകുപ്പുകളുംചേർന്ന് വിവിധതലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഫലം കാണുന്നത്. കാനാമ്പുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട്  
24ന് ജനകീയ സെമിനാർ ചൊവ്വ ബാങ്ക് ഹാളിൽ നടക്കും. 24 മുതൽ 26 വരെ കാനാമ്പുഴയെക്കുറിച്ചുള്ള ഫോട്ടോപ്രദർശനവും ഉണ്ടാകും. സി വിനോദ്, മുൻ മേയർ ഇ പി ലത, കൗൺസിലർ എസ് ഷാഹിദ, കെ രാജീവൻ, ബി കൃഷ്ണൻ, സി എച്ച് പ്രദീപൻ, എ ഒ പ്രസന്നൻ, എം പി രാജൻ എന്നിവർ ശുചീകരണത്തിന് നേതൃത്വംനൽകി. സംഗമം റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top