27 November Wednesday

വേദനയുടെ ഉള്ളൊഴുക്കിൽ
‘പറയാതെ അടർന്നുവീണത്‌’

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024
ഇരിട്ടി
മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ച വയനാട്‌  ദുരന്തത്തെത്തുടർന്നുള്ള  ഉള്ളുരുക്കം  പ്രതിഫലിപ്പിച്ച ഗാനം  ജനമനസ്സുകളിൽ പടരുന്നു. ദിവസങ്ങൾക്കുള്ളിൽ മലയാളികളുടെ നെഞ്ചോടുചേർന്ന ഗാനത്തിന്റെ  ‘പറയാതെ അടർന്നു വീണത്‌’  സംഗീത ആൽബത്തിന്റെ രചന കുന്നോത്തെ അനിൽ പുനർജനി. 
‘എവിടെയാണീശ്വരാ...എവിടെയാണ് മിശിഹായേ....എവിടെയാണ് അള്ളാ പടച്ചവനേ നീ.
മണ്ണിലും വിണ്ണിലും നിറഞ്ഞ ദൈവമിന്നിതെന്തേ...മണ്ണെടുത്ത മക്കളെ കാണാതിരുന്നത്?’ എന്നു തുടങ്ങുന്ന ഗാനം പയഞ്ചേരിയിലെ  അവന്തികയുടെയും അക്ഷരയുടെയും സ്വരമാധുരിയിൽ നവമാധ്യമങ്ങളിൽ പടരുകയാണ്‌. ദുരന്തഘട്ടങ്ങളിൽ നിസ്സഹായരാകുന്ന മനുഷ്യരുടെ സങ്കടങ്ങൾ പങ്കുവയ്‌ക്കുന്നതിനൊപ്പം ഉള്ളുരുകിയ ചോദ്യംകൂടിയാണ്‌.  അനിൽ രചിച്ച ‘വഴിയരികിൽ’ ‘സ്മരണാമൃതം’ എന്നീ ആൽബങ്ങൾ 30 ലക്ഷത്തിലധികം പേർ സമൂഹമാധ്യമങ്ങളിൽ കണ്ടു. ‘വഴിയരികിൽ’ കവിതാസമഹാരവും ഇറങ്ങി. നൂറിലധികം കവിതകളും പാട്ടുകളും അനിൽ രചിച്ചു.  ക്ഷേത്രങ്ങളിൽ  ശിൽപ്പങ്ങളുമൊരുക്കുന്നു ഈ കവി. കുന്നോത്തെ ബ്രഹ്മമംഗലത്ത്‌ ശോഭനയുടെയും സുരേന്ദ്രന്റെയും മകനാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top