22 December Sunday

സേനാംഗങ്ങൾക്ക് ആദരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ രക്ഷിച്ച സൈനികരെ 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ ആദരിച്ചപ്പോൾ

 കണ്ണൂർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലകപ്പെട്ടവരെ  രക്ഷിച്ച  സൈനികർക്ക് കണ്ണൂരിന്റെ ആദരം. അപകടം നടന്ന ജൂലൈ 30ന്‌ പുലർച്ചെ കണ്ണൂർ ഡിഎസ്‌സി കമാൻഡന്റ് കേണൽ പർമീർസിങ് നാഗ്‌റയുടെ നേതൃത്വത്തിലുള്ള 155 അംഗ സംഘം വയനാട്ടിലേക്ക് തിരിച്ചിരുന്നു. മുണ്ടക്കൈ, ചൂരൽമല, അട്ടാമല, നൂൽപ്പുഴ മേഖലകളിലാണ്  സേവനം ലഭ്യമാക്കിയത്. മണ്ണിനടിയിൽനിന്ന് മനുഷ്യരെമാത്രമല്ല, നിരവധി വളർത്തുമൃഗങ്ങളെയും ഇവർ രക്ഷപ്പെടുത്തിയിരുന്നു.  സേനാംഗങ്ങളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ,  സംസ്ഥാന കമ്മിറ്റി അം​ഗം  ടി വി രാജേഷ് എന്നിവർ ചേർന്ന് ആദരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top