കോടിയേരി
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഉമ്മ കോടിയേരി മാടപ്പീടിക ആമിനാസിൽ എ എൻ സറീന (70)യുടെ മൃതദേഹം മാടപ്പീടിക വയലളം ജുമാ മസ്ജിദിൽ കബറടക്കി. രാഷ്‌ട്രീയ–-സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ച എക്കണ്ടി നടുവേരി തറവാട്ടംഗമായ സറീന ശനി രാത്രിയാണ് അന്തരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം ബി രാജേഷ്, മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറിമാരായ എം വി ജയരാജൻ, പി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, വത്സൻ പനോളി, എൻ ചന്ദ്രൻ, ടി വി രാജേഷ്, പി ശശി, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, എംപിമാരായ വി ശിവദാസൻ, പി സന്തോഷ്‌കുമാർ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എം വിജിൻ, ടി ഐ മധുസൂദനൻ, കെ പി മോഹനൻ, കെ വി സുമേഷ്, രമേശ് പറമ്പത്ത്, സിപിഐ നേതാക്കളായ സി എൻ ചന്ദ്രൻ, സി പി സന്തോഷ്‌കുമാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, പി കെ കൃഷ്‌ണദാസ്, മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ആർഎസ്‌എസ് നേതാക്കളായ വത്സൻ തില്ലങ്കേരി, വി ശശിധരൻ തുടങ്ങിയവരും വീട്ടിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..