23 December Monday
ആക്ഷൻ കൗൺസിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

വേണം പോയിന്റ് ഓഫ് കോൾ പദവി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ 
കൗൺസിൽ മട്ടന്നൂര്‍ വായാന്തോട് ജങ്ഷനിലാരംഭിച്ച നിരാഹാര സത്യഗ്രഹം പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

മട്ടന്നൂർ
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തില്‍ ചെയർമാൻ രാജീവ് ജോസഫ് തിരുവോണ ദിവസം മട്ടന്നൂരില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. വായാന്തോട് ജങ്ഷനില്‍  ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനംചെയ്തു. 
കെ കെ ശൈലജ എംഎല്‍എ, കെ പി മോഹനൻ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, നഗരസഭാ ചെയർമാൻ എന്‍ ഷാജിത്ത്‌, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി മിനി, എ കെ ജി ആശുപത്രി പ്രസിഡന്റ് പി പുരുഷോത്തമൻ, ഐഎൻഎൽ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി, എം സി കുഞ്ഞമ്മദ്, ഫാ. രഞ്ജിത്ത്, ഫാ. ജോൺ കൂവപ്പാറയിൽ, ഫാ. സജി മെക്കാട്ടേൽ തുടങ്ങിയവര്‍ പങ്കെടുത്തു. 
ഇരിക്കൂർ സാംസ്‌കാരികവേദി പ്രവർത്തകര്‍ ജാഥയായെത്തി സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജീവ് ജോസഫിനെ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റിലേ സമരം തുടങ്ങി. അനിശ്ചിതകാല സമരം തുടരുമെന്ന് ആക്ഷൻ കൗൺസില്‍ ഗ്ലോബൽ കോ–-ഓഡിനേറ്റർ മുരളി വാഴക്കോടൻ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top