22 December Sunday
യുദ്ധവിരുദ്ധ,
ജല അപകട
നിവാരണ
സന്ദേശം

ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയുടെ 
നീന്തൽ യജ്ഞം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ചാൾസൺ സ്വിമ്മിങ് അക്കാദമിയുടെ യുദ്ധവിരുദ്ധ - – ജല അപകട നിവാരണ സന്ദേശവുമായുള്ള ദീർഘദൂര നീന്തൽ യജ്ഞം ടി ഐ മധുസൂദനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പയ്യന്നൂര്‍
യുദ്ധവിരുദ്ധ – ജല അപകട നിവാരണവുമായി ദീര്‍ഘദൂര നീന്തല്‍ യജ്ഞം തുടങ്ങി. പയ്യന്നൂര്‍ കൊറ്റി ബോട്ട് ജെട്ടിയില്‍ യുദ്ധക്കെടുതികളിലും ജല അപകടങ്ങളിലും ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ചശേഷം നടന്ന നീന്തൽ ടി ഐ മധുസൂദനന്‍ എംഎല്‍എ ഫ്ലാഗ്‌ ഓഫ് ചെയ്തു.  
നീന്തല്‍ പരിശിലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തില്‍ ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയാണ് നീന്തല്‍ യജ്ഞം സംഘടിപ്പിക്കുന്നത്. ദീര്‍ഘദൂര നീന്തലില്‍ പരിശീലനം ലഭിച്ച വിവിധ ജില്ലകളില്‍നിന്നുള്ള 34 പേരാണ് യജ്ഞത്തിൽ പങ്കെടുക്കുന്നത്. പുന്നക്കടവ്, കുറുങ്കടവ്, പുതിയപുഴക്കര, മൂലക്കീല്‍കടവ്, കരമുട്ടം, പാലക്കോട് അഴിമുഖം എന്നിവിടങ്ങളിലൂടെ 20 കിലോമീറ്റര്‍ ദൂരം നീന്തിയുള്ള ആദ്യ ദിവസത്തെ നീന്തൽ ചൂട്ടാട് ബീച്ചില്‍ സമാപിച്ചു. തുടർന്ന് ഏഴിമലയില്‍ നീന്തല്‍ താരങ്ങളും ചിത്രകലാപ്രവർത്തകരും പങ്കെടുത്ത യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ ക്യാമ്പയിൻ മൗത്ത് പെയിന്റര്‍ ഗണേഷ് കുഞ്ഞിമംഗലം ഉദ്ഘാടനംചെയ്തു.
  ഞായർ രാവിലെ എട്ടിക്കുളം ബീച്ചില്‍നിന്നാരംഭിക്കുന്ന കടലിലൂടെയുള്ള നീന്തല്‍ ഏഴിമലചുറ്റി കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് പാണ്ഡ്യാലക്കടവ്, കവ്വായി കായല്‍ എന്നിവിടങ്ങളിലൂടെ പകൽ 2.30ന് കവ്വായി ബോട്ട് ടെര്‍മിനലില്‍ സമാപിക്കും.   
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top