19 December Thursday

പിഎഫ്‌ പെൻഷൻകാരുടെ 
ഹെഡ്‌ പോസ്‌റ്റോഫീസ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

പിഎഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ അഖിലേന്ത്യാ പ്രസിഡന്റ് എം ധര്‍മജന്‍ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പിഎഫ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. മിനിമം പെൻഷൻ 9,000 രൂപയാക്കുക, ഡിഎ പുനസ്ഥാപിക്കുക, മുഴുവൻ സർവീസിനും പെൻഷൻ കണക്കാക്കുക, സൗജന്യ ചികിത്സ ഉറപ്പാക്കുക, ഹയർ ഓപ്‌ഷൻ പെൻഷൻ പ്രകാരം ലഭിക്കേണ്ട വർധിപ്പിച്ച പെൻഷൻ ഉടൻ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌  പെൻഷൻ ദിനം വഞ്ചനാ ദിനമായി ആചരിച്ചായിരുന്നു പ്രതിഷേധം. 
പിഎഫ്‌പിഎ അഖിലേന്ത്യാ പ്രസിഡന്റ്‌ എം ധർമരാജൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി ഭരതൻ അധ്യക്ഷനായി. സി എസ്‌ ജയൻ, സി വിജയൻ, താവം ബാലകൃഷ്‌ണൻ, ആലിക്കുഞ്ഞി പന്നിയൂർ, കെ വി ഭാസ്‌കരൻ, ടി വി ലക്ഷ്‌മി, ടി കെ ദിവാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ പത്മനാഭൻ  സ്വാഗതം പറഞ്ഞു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top