കണ്ണൂർ
വയനാട് ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സ്വകാര്യബസ്സുകൾ കാരുണ്യയാത്ര നടത്തി. കണ്ണൂർ പുതിയ ബസ്‌സ്‌റ്റാൻഡിൽ മേയർ മുസ്ലിഹ് മഠത്തിൽ ഫ്ലാഗ് ഓഫ്‌ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി പി മോഹനൻ അധ്യക്ഷനായി. എ മഹീന്ദ്രൻ, ടി വി സജീവൻ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് സ്വാഗതവും കെ പി മോഹനൻ നന്ദിയും പറഞ്ഞു. ജില്ലയിലെ 350 ഓളം ബസ്സുകൾ കാരുണ്യയാത്രയിൽ പങ്കെടുത്തു. ഇതിലൂടെ സമാഹരിക്കുന്ന തുക വയനാട് ദുരിത ബാധിതർക്കായി സംസ്ഥാന ഫെഡറേഷൻ പ്രഖ്യാപിച്ച വീടുകളുടെ നിർമാണത്തിനായി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പയ്യന്നൂർ ബസ് സ്റ്റാൻഡിൽ കാരുണ്യയാത്ര ജോയിന്റ് ആർടിഒ വേണു ഫ്ലാഗ് ഓഫ് ചെയ്തു. വി വി ലത്തീഫ് അധ്യക്ഷനായി. പിലാത്തറ ബസ് സ്റ്റാൻഡിൽ സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി യു നാരായണൻ ഫ്ലാഗ് ഓഫ്ചെയ്തു. തലശേരിയിൽ നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി ഫ്ലാഗ് ഓഫ് ചെയ്തു. 200 ബസ്സുകൾ പങ്കാളി
കളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..