22 December Sunday

ഡോക്ടർമാരുടെ പണിമുടക്ക്‌ പൂർണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സം​ഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഐഎംഎ നേതൃത്വത്തിൽ ഡോക്ടർമാർ 
കണ്ണൂരിൽ നടത്തിയ റാലി

കണ്ണൂർ
കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്നതിൽ പ്രതിഷേധിച്ച്‌ ഐഎംഎ നേതൃത്വത്തിൽ  ദേശീയ പണിമുടക്ക്‌ ജില്ലയിൽ പൂർണം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയായിരുന്നു 24 മണിക്കൂർ പണിമുടക്ക്‌.  കണ്ണൂരിൽ  ജില്ലാ പ്രതിഷേധറാലിയും നടത്തി. ഐഎംഎ ഹാളിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക്‌  സംസ്ഥാന, ജില്ലാ നേതാക്കളായ ആർ രമേഷ്, മുഹമ്മദലി,   ശ്രീകുമാർ വാസുദേവൻ, ലാളിത് സുന്ദരം,  ഗോപീനാഥൻ,  കെ വി  മുകുന്ദൻ,  മിനി ബാലകൃഷ്ണൻ,  റോസ്‌ന രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. 
മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു
 കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവ  വനിതാ ഡോക്ടറെ  ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ  പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി
പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിൽ  പ്രതിഷേധ യോഗം  അഖിലേന്ത്യാ ജോ. സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്തു. വി കെ പ്രകാശിനി അധ്യക്ഷയായി.  ജില്ലാ സെക്രട്ടറി  പി കെ ശ്യാമള സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top