22 December Sunday

ചെറുകുന്നിൽ കാർ തെങ്ങിലിടിച്ച് 
മറിഞ്ഞ്‌ 10 പേർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ചെറുകുന്ന് പുന്നച്ചേരിയിൽ വയലിലേക്ക് മറിഞ്ഞ കാർ

 ചെറുകുന്ന്

പിലാത്തറ –-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവാ കാർ തെങ്ങിലിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞ്‌ പത്തുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ എട്ടിക്കുളം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ മുബാറക്കി (18)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് അബ്ദുൾ ജലീൽ (16), മുഹമ്മദ് (18), റിസ്വാൻ (17), ഹാഫിസ് (17), ഫർസാൻ (18) എന്നിവർ  കണ്ണൂർ  ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലും  ഫർഫിൻ ( 17), ഋഷിരാജ് (18), ആസിഫ് (8), തസ്ലിം (17) എന്നിവർ ചെറുകുന്ന് മിഷൻ ആശുപത്രിയിലും ചികിത്സയിലാണ്.  ചൊവ്വാഴ്ച  പുലർച്ചെ രണ്ടിന് കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന  കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.  കണ്ണപുരം പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാർ  തകർന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top