24 September Tuesday
കുളിർമയോടെ 
മാടായിപ്പാറ

കൂടൊരുക്കും 
കെസിസിപിഎൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

മടായിപ്പാറയിലെ പുൽമേട്ടിൽ മേയുന്ന പശുക്കൾ

പാപ്പിനിശേരി
മാടായിപ്പാറയിൽ കളിമണ്ണ് ഖനനം നടത്തിയ ഭാഗങ്ങളിൽ ജൈവ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാൻ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്സ് ലിമിറ്റഡിന്റെ  സമഗ്ര പദ്ധതി. ഖനനംമൂലമുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം  ഫലവൃക്ഷത്തെകളും ചെടികളും വള്ളിച്ചെടികളുമുൾപ്പടെ നടും. വിശദപദ്ധതി റിപ്പോർട്ട് അഞ്ചുമാസത്തിനകം തയ്യാറാക്കി തുടർനടപടി ആരംഭിക്കും  മണ്ണൊലിപ്പ് തടയാനുതകുന്ന വിധത്തിലാണ് ക്രമീകരിക്കുക .
പരിസ്ഥിതിക്ക് പോറലേൽക്കാതെ  പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന സംസ്ഥാന സർക്കാർ കാഴ്ചപ്പാടാണ് മാടായിപ്പാറയുടെ ജൈവ വൈവിധ്യ പുനസ്ഥാപനത്തിന്  വഴിയൊരുക്കിയത്. കേരള ക്ലേയ്‌സ് ആൻഡ് സെറാമിമിക്സ് പ്രൊഡക്റ്റ് ലിമിറ്റഡ് ഭരണസമിതി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം നൽകുകയും ബജറ്റിൽ 3.10 കോടി രൂപ അനുവദിക്കുകയും ചെയ്തു.  പഴയങ്ങാടി യൂണിറ്റിൽ ഖനനം പൂർത്തിയായ 35 ഏക്കർ സ്ഥലത്താണ്   ജൈവ വൈവിധ്യം സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആവാസ വ്യവസ്ഥ വീണ്ടെടുക്കാനും ഉതകുംവിധം ബയോഡൈവേഴ്സിറ്റി ഏരിയയായി മാറ്റുന്നതിനുള്ള പദ്ധതി നടപ്പാക്കുക. ഖനനസ്ഥലത്തെ വീണ്ടെടുക്കുന്ന പദ്ധതി നിരവധി വർഷങ്ങളായി പഴയങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ഉന്നയിക്കുന്ന   പ്രശ്നത്തിന്റെ  ശാശ്വത പരിഹാരമൊരുക്കുകകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രദേശം കമ്പനി ചെയർമാൻ ടി വി രാജ്ഷ്, മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top