25 November Monday

പി കെ നാരായണൻ മാസ‌്റ്റർ പുരസ‌്കാരം കരിവെള്ളൂർ മുരളിക്ക‌് സമ്മാനിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Dec 18, 2018
പഴയങ്ങാടി
സാമൂഹ്യ പ്രവർത്തകനും സഹകാരിയുമായിരുന്ന പി കെ നാരായണൻ മാസ‌്റ്ററുടെ സ‌്മരണയിൽ നെരുവമ്പ്രം ഗാന്ധി സ‌്മാരക വായനശാലയും    കുടുംബാംഗങ്ങളും ഏർപ്പെടുത്തിയ പ്രഥമ പി കെ നാരായണൻ മാസ‌്റ്റർ പുര‌സ‌്കാരം നാടകകൃത്തും പ്രഭാഷകനുമായ കരിവെള്ളൂർ മുരളിക്ക‌് സമ്മാനിച്ചു‌. 15000 രൂപയും പ്രശസ‌്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ‌്കാരം നെരുവമ്പ്രത്ത‌് നടന്ന ചടങ്ങിൽ ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌്  സമ്മാനിച്ചു.  സംഘാടക സമിതി ചെയർമാൻ ഒ വി നാരായണൻ അധ്യക്ഷനായി. ടി വി രാജേഷ‌് എംഎൽഎ മുഖ്യാതിഥിയായി. 
ടി പി വേണുഗോപാലൻ അനുമോദനഭാഷണം നടത്തി. സിപിഐ എം മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, ഏഴോം പഞ്ചായത്ത‌് പ്രസിഡന്റ‌് ഡി വിമല, ജില്ലാ പഞ്ചായത്ത‌് അംഗം ആർ അജിത, പി പി ദാമോദരൻ, പി കെ ബൈജു, അഡ്വ. കെ ബാലകൃഷ‌്ണൻ നായർ, സി ഒ പ്രഭാകരൻ, പി കുഞ്ഞിക്കണ്ണൻ, പി വി മനോജ‌്, പി വി  കുഞ്ഞിരാമൻ, വി പരാഗൻ, കെ പത്മനാഭൻ,   കെ ചന്ദ്രൻ, കെ പി മോഹനൻ, പി വി ബാലകൃഷ‌്ണൻ എന്നിവർ സംസാരിച്ചു.  കരിവെള്ളൂർ മുരളി മറുപടി പ്രസംഗം നടത്തി. പി വി രാമദാസൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. എം കെ രമേഷ‌് കുമാർ സ്വാഗതവും പി ഗോവിന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന‌് കാഞ്ഞങ്ങാട‌് അരയി ചിലമ്പൊലി നാട്ടറിവ‌് പഠന കേന്ദ്രം ഗോത്രപ്പെരുമ കലാമേളയും അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top