മട്ടന്നൂര്‍
യാത്രാവകാശ പോരാട്ടത്തില്‍ രക്തസാക്ഷിയായ തോട്ടട പോളിടെക്നിക് കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന കെ സി രാജേഷിന്റെ രക്തസാക്ഷി ദിനാചരണം മട്ടന്നൂരില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവ് മഹേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സിറാജുല്‍ ഹസന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി പി അഖില, എ കെ അനാമിക എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം അശ്വന്ത് സ്വാഗതംപറഞ്ഞു. കെ സി രാജേഷ് സ്മാരക എൻഡോവ്‌മെന്റ് കാവുമ്പടി സിഎച്ച്എം എച്ച്എസ്എസ് വിദ്യാര്‍ഥി വി സിയക്ക് സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..