18 December Wednesday
പിണറായി - പാറപ്രം സമ്മേളന വാർഷികം

സെമിനാറുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

കോട്ടയംപൊയിലിൽ ‘വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യയുടെ മതനിരപേക്ഷത' വിഷയത്തിൽ നടന്ന സെമിനാർ 
ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പിണറായി 
കമ്യൂണിസ്റ്റ് പാർടി കേരള ഘടകം രൂപീകരണത്തിന്റെ പരസ്യപ്രഖ്യാപന സമ്മേളനത്തിന്റെ എൺപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾക്ക് തുടക്കമായി. കോട്ടയം പൊയിലിൽ ‘വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യയുടെ മതനിരപേക്ഷത' വിഷയത്തിൽ നടന്ന സെമിനാർ ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയുടെ കാവൽക്കാരാണ്  കമ്യൂണിസ്റ്റുകാരെന്ന്  അദ്ദേഹം പറഞ്ഞു. വർഗീയവാദികൾ കേരളത്തിൽ മതമൈത്രിയും മതസൗഹാർദവും തകർക്കാൻ ശ്രമിച്ചപ്പോൾ അതിന് ശക്തമായി പ്രതിരോധ കവചം തീർത്തത് കമ്യൂണിസ്റ്റ് പാർടിയാണെന്നും ജലീൽ പറഞ്ഞു. സി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ മനോഹരൻ, കെ ശശിധരൻ, ടി ഷബ്‌ന, കെ കെ രാജീവൻ, എം മോഹനൻ, എം ദാസൻ, പി എ ബിപിൻ ചാന്ദ്, സി രാജീവൻ, എം എ അനൂജ് കുമാർ എന്നിവർ സംസാരിച്ചു.     22ന് കാപ്പുമ്മലിൽ ‘നവോത്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും' സെമിനാർ  പ്രൊഫ. സി രവീന്ദ്രനാഥും 24 ന് പാറപ്രത്ത്  ‘ കേരളത്തിന്റെ സാമൂഹ്യമാറ്റത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ പങ്ക്'  സെമിനാർ അഡ്വ. കെ അനിൽ കുമാറും ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top