24 November Sunday

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന 
പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024
കണ്ണൂർ 
മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ സന്ദേശമിട്ട പ്രൊഫൈൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ റേഞ്ച് സൈബർ പട്രോളിങ്‌ ടീം സോഷ്യൽ മീഡിയ പരിശോധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന്  പ്രൊഫൈൽ ഉടമക്കെതിരെ  സൈബർ പൊലീസ്  കേസെടുത്തു. ഫെയ്‌സ്ബുക്കിലെ ജി ആരതി  എന്ന പ്രൊഫൈലിൽനിന്നാണ്‌ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. ന്യൂസ് ചാനലിൽ ബാലവിവാഹത്തെപ്പറ്റി വന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ പോസ്‌റ്റിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top