19 December Thursday

നെയ്യ്‌ വിദേശത്തേക്ക്‌ പുതുവിപണി തിളക്കത്തിൽ ‘ജനത’

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റിയുടെ ഉൽപ്പന്നമായ ജനതാ നെയ്യ് വിദേശ വിപണിയിലേക്കുള്ള ആദ്യവാഹനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു

പയ്യന്നൂർ
ഒരു ജനതയുടെ കഠിനാധ്വാനത്തിന്റെ സാഫല്യമായ വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റിയുടെ  ഉൽപ്പന്നമായ ‘ജനത’ നെയ്യ് വിദേശ വിപണിയിലേക്ക്. ഖത്തർ, ഒമാൻ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിക്കുള്ള  ഓർഡർ സംഘത്തിന്‌ ലഭിച്ചു.  വെള്ളൂരിലെ സൈാസൈറ്റി ഓഫീസ് പരിസരത്ത്  കയറ്റുമതിയുടെ ആദ്യവാഹനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.  നഗരസഭാ ചെയർമാൻ കെ വി ലളിത മുഖ്യാതിഥിയായി. ഇ ഭാസ്കരൻ, സി കൃഷ്ണൻ, വി നാരായണൻ, പി സന്തോഷ്, വി കുഞ്ഞികൃഷ്ണൻ, കെ വി സുധാകരൻ, കെ വി ഭാസ്കരൻ, കെ വി ബാബു, പി ജയൻ, വി കെ പി ഇസ്മയിൽ, ഇഖ്ബാൽ പോപ്പുലർ, പനക്കീൽ ബാലകൃഷ്ണൻ, ഒ ടി സുജേഷ്, കെ പി പ്രകാശൻ, സി എം വൈശാഖ് എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ എ വി കുഞ്ഞിക്കണ്ണൻ സ്വാഗതവും സെക്രട്ടറി ടി ശ്രീജിത്ത് നന്ദിയും പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top