22 December Sunday

ഓർമകൾ നട്ടു 467 വൃക്ഷത്തൈ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

 കണ്ണൂർ

ഓർമമരം പദ്ധതിയിൽ ജില്ലയിൽ നട്ടുപിടിപ്പിച്ചത്‌ 467 വൃക്ഷത്തൈകൾ.  പ്രത്യേക സന്ദർഭങ്ങളുടെയും ചടങ്ങുകളുടെയും ഓർമയ്‌ക്ക്‌  വൃക്ഷം  നട്ടുവളർത്തുന്ന സംസ്കാരം വ്യാപിപ്പിക്കാൻ ഹരിത കേരളം മിഷൻ തുടങ്ങിയ പദ്ധതിക്ക്‌ തിങ്കളാഴ്‌ച ഒരുവർഷം തികയുന്നു. 
പിറന്നാൾ, സ്ഥാപക ദിനം,  സ്‌മരണ  ദിനം, വിവാഹ വാർഷികം, വിവാഹ ദിനം തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിലോ മറ്റിടങ്ങളിലോ തൈനട്ട്‌  വൃക്ഷവൽക്കരണം പ്രോത്സാഹിപ്പിക്കുകയായിരുന്നു ഹരിത കേരളം മിഷൻ. 2023 ആഗസ്‌ത്‌ 19ന്‌ പദ്ധതി തുടങ്ങുമ്പോൾ ഒരു വർഷത്തിനകം 364 എണ്ണമായിരുന്നു ലക്ഷ്യം. എന്നാൽ, ലക്ഷ്യമിട്ടതിനേക്കാൾ  103 എണ്ണം അധികം നട്ടു. 
പാനൂർ, പേരാവൂർ ബ്ലോക്കുകളിലാണ്‌ കൂടുതൽ.  ക്രിയാത്മക പ്രതികരണമാണ് ലഭിച്ചതെന്ന്‌  ഹരിത കേരളം മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ ഇ കെ സോമശേഖരൻ  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top