കണ്ണൂർ
എൻജിഒ യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ പത്മനാഭന്റെ 34–--ാം ചരമവാർഷികദിനം യൂണിയൻ വിവിധപരിപാടികളോടെ ആചരിച്ചു. ജില്ലാ സെന്ററിൽ പ്രസിഡന്റ് പി പി സന്തോഷ് കുമാർ പതാകയുയർത്തി. 10 ഏരിയാ കേന്ദ്രങ്ങളിലും അനുസ്മരണപ്രഭാഷണം സംഘടിപ്പിച്ചു.
കലക്ടറേറ്റിന് സമീപം അനുസ്മരണസമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, പി വി അശോകൻ, ടി കെ ശ്രീഗേഷ് എന്നിവർ സംസാരിച്ചു.
പിഡബ്ല്യുഡി കോംപ്ലക്സിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എം സുഷമ ഉദ്ഘാടനംചെയ്തു. റുബീസ് കച്ചേരി, ടി കെ ഷൈലു എന്നിവർ സംസാരിച്ചു. അഡീഷണൽ സിവിൽ സ്റ്റേഷന് സമീപം ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. കെ അജയകുമാർ, നവാസ് കച്ചേരി എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത് ഉദ്‌ഘാടനംചെയ്‌തു. കെ പ്രകാശൻ, സി ഹാരിസ് എന്നിവർ സംസാരിച്ചു. പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് സംസ്ഥാന കമ്മിറ്റിയംഗം പി ആർ സ്മിത ഉദ്‌ഘാടനംചെയ്‌തു. പി ആർ ജിജേഷ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
തലശേരിയിൽ ടി വി പ്രജീഷ്, കെ ജിതേഷ്, രമ്യ കേളോത്ത്, കൂത്തുപറമ്പിൽ കെ പി വിനോദൻ, പ്രശാന്തൻ, സുനിൽകുമാർ, ശ്രീകണ്ഠപുരത്ത് കെ ഷീബ, പി സേതു, കെ ഒ പ്രസാദ്, ഇരിട്ടിയിൽ എം അനീഷ് കുമാർ, വി സൂരജ്, ഷാജി മാവില, പയ്യന്നൂരിൽ പി പി അജിത്ത്കുമാർ, എം രേഖ, പി വി മനോജ്കുമാർ എന്നിവർ സംസാരിച്ചു.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സ്ഥാപക പ്രസിഡന്റ് ഇ പത്മനാഭനെ അനുസ്‌മരിച്ചു. കണ്ണൂർ വാട്ടർ സപ്ലൈ ഡിവിഷൻ ഓഫീസിനുമുന്നിൽ അനുസ്മരണയോഗത്തിൽ കണ്ണൂർ ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി എൽ എം രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി സഹദേവൻ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ടി കവിത, ജോ. സെക്രട്ടറി കെ ഐ മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..