26 December Thursday

എൻജിഒ യൂണിയൻ സ്‌നേഹവീട്‌ 
ട്രാൻസ്ജെൻഡറിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

എൻജിഒ യൂണിയൻ മുടിക്കാനത്ത് നിർമിക്കുന്ന സ്നേഹവീടിന്റെ നിർമാണോദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ നിർവഹിക്കുന്നു

പരിയാരം
കേരള എൻജിഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി  വീടില്ലാത്തവർക്കായി നിർമിക്കുന്ന 60 വീടുകളിലൊന്ന് ട്രാൻസ്ജെൻഡർ വിഭാഗത്തിലൊരാൾക്ക്. പരിയാരം പഞ്ചായത്തിലെ മുടിക്കാനത്ത്  നിർമിക്കുന്ന സ്നേഹവീടിന്റെ നിർമാണോദ്ഘാടനം  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്  എം വി ശശിധരൻ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ,  ഡോണ വിൻസെന്റ്,  ടി പി ഉഷ,  നേഹ സി മേനോൻ, എം ടി മനോഹരൻ എന്നിവർ സംസാരിച്ചു.  പി പി സന്തോഷ് കുമാർ അധ്യക്ഷനായി.  എൻ സുരേന്ദ്രൻ സ്വാഗതവും സീബ ബാലൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top