23 December Monday

ക്ഷേത്രക്കവർച്ച: 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

സി രാജീവന്‍ , സി രമേശന്‍

ധർമടം 
തലശേരി  ചിറക്കക്കാവ് ഭഗവതി ക്ഷേത്ര  ഓഫീസും ഭണ്ഡാരവും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. മട്ടന്നൂര്‍ പൊറോറയിലെ  പുതിയപുരയില്‍ സി രാജീവന്‍ (47), കല്ലൂരിലെ ചാലപ്പറമ്പത്ത് ഹൗസില്‍ സി രമേശന്‍ (36) എന്നിവരെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. 
ഒക്ടോബർ എട്ടിന് പുലർച്ചയായിരുന്നു കവർച്ച. ക്ഷേത്രമുറ്റത്തെ ഭണ്ഡാരത്തിന്റെ  പൂട്ട് തകർത്ത് പണവും  ഓഫീസിന്റെ  പൂട്ട് തകർത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണവുമാണ് കവർന്നത്.  സി സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 
രമേശനെ  മട്ടന്നൂർ ടൗണിൽനിന്നും രാജീവനെ തൃശൂരിൽനിന്നുമാണ് പിടികൂടിയത്. രാജീവനിൽനിന്നും ക്ഷേത്രങ്ങളിൽ നേർച്ചയായി എത്തുന്ന സ്വർണവും കണ്ടെടുത്തിട്ടുണ്ട്. ഇരുവരും  ജില്ലയിലെ  വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top