19 December Thursday

നെരുവമ്പ്രംജിവിഎച്ച്എസ്എസ്‌ പ്ലസ് ടു ബ്ലോക്ക് തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

നെരുവമ്പ്രം ഗവ. വൊക്കേഷണൽ (ടെക്നിക്കൽ) ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ബ്ലോക്കിന്റെ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ഏഴോം

നെരുവമ്പ്രം ഗവ. വൊക്കേഷണൽ (ടെക്നിക്കൽ) ഹയർസെക്കൻഡറി സ്കൂൾ  പ്ലസ് ടു ബ്ലോക്കിന്റെ കെട്ടിട ഉദ്ഘാടനം  മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.  എം വിജിൻ എംഎൽഎ അധ്യക്ഷനായി. രണ്ട്ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്,  സ്റ്റെയർ റൂമും ഉൾപ്പെടെ 295.68 ച.മീറ്റർ തറവിസ്തീർണമുള്ള കെട്ടിടം   സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ്  നിർമാണം പൂർത്തീകരിച്ചത്. ഏഴോം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഗോവിന്ദൻ, ഷാജി തയ്യിൽ, ജില്ലാ പഞ്ചായത്ത് അംഗം 
സി പി ഷിജു, ഏഴോം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എൻ  ഗീത, കെ വി ഗ്രീഷ്മ ,സുലോചന ,എൻ ഗോവിന്ദൻ, പി സുലോചന, ഇ ആർ ഉദയകുമാരി, കെ പ്രദീപ്‌, ജെയ്സൺ ഡി ജോസഫ്, ഫാ. മാത്യു കുഴിമലയിൽ, വി വി  പ്രകാശ്‌, കെ വി സുരേഷ്‌കുമാർ, പ്രിൻസിപ്പൽ ടി കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top