19 November Tuesday

കുടിയേറ്റ
മണ്ണിലേക്ക് സ്വാഗതം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

 തിരുവിതാംകൂറിൽനിന്നുള്ള കുടിയേറ്റത്തോടെയാണ്‌  ആലക്കോടും സമീപ പ്രദേശങ്ങളും സജീവമായത്. 1920കളിൽ തുടക്കമിട്ട കുടിയേറ്റം 50കളോടെ സജീവമായി.  കർഷക–-- കർഷകത്തൊഴിലാളി സമരങ്ങളും പുരോഗമന ആശയങ്ങളും മലയോരത്ത് വേരുറപ്പിച്ചു.

1955ൽ അരങ്ങം ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള നെല്ലിയോട്ട് സ്വരൂപക്കാരുടെ ഷെഡിൽ കെ കെ എൻ പരിയാരത്തിന്റെ നേതൃത്വത്തിൽ  കർഷകരുടെ യോഗം വിളിച്ച് കർഷകസംഘം കമ്മിറ്റി രൂപീകരിച്ചു. എം ടി ഗോപാലനെ പ്രസിഡന്റായും  വി സി അഗസ്റ്റ്യനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1956ൽ  അരങ്ങത്ത് ഏഴ് പേർക്ക്  പാർടി അംഗത്വം ലഭിച്ചു. 1957ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  മത്സരിച്ച ഇ എം എസിന്  അരങ്ങത്ത് നൽകിയ സ്വീകരണം  പാർടിയുടെ വളർച്ചയ്‌ക്ക്‌ പ്രചോദനമായി.  1965ൽ എസ്റ്റേറ്റ് തൊഴിലാളികളെ സംഘടിപ്പിച്ച് രൂപീകരിച്ച ട്രേഡ് യൂണിയൻ പോരാട്ടങ്ങൾക്ക് കരുത്തേകി. 
1961 ൽ  തളിപ്പറമ്പ്‌  രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആലക്കോടുനിന്ന്‌ 40 ആദിവാസി കുടുംബങ്ങളാണ് അണിനിരന്നത്. തുടർന്ന് വിറകും തോലും എടുക്കാനുള്ള സമരത്തിലും പങ്കാളികളായി.  1970ൽ നടന്ന മിച്ചഭൂമി സമരത്തിൽ 450 ഏക്കർ ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണംചെയ്തതും  സമരവുമായി ബന്ധപ്പെട്ട് ആലക്കോട് മേഖലയിലെ 32 പേർ ജയിലിലായതും  മുന്നേറ്റത്തിന്‌ വേഗംകൂട്ടി.  ആലക്കോട്, കൊട്ടയാട് ലോക്കലുകളിൽ നടക്കുന്ന  ഏരിയാ സമ്മേളനം വൻ വിജയമാക്കാനുള്ള പ്രവർത്തനത്തിലാണ്‌ സംഘാടകസമിതി. .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top