പയ്യന്നൂർ
യുവശക്തി കാറമേൽ സംഘടിപ്പിക്കുന്ന ഉത്തരമേഖലാ വോളിബോൾ ടൂർണമെന്റിന് ആവേശത്തുടക്കം. കാറമേൽ മുച്ചിലോട്ട് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ മുൻ മന്ത്രി ഇ പി ജയരാജൻ ടൂർണമെന്റ് ഉദ്ഘാടനംചെയ്‌തു. വി പി മനോജ് അധ്യക്ഷനായി. ടി ഐ മധുസൂദനൻ എംഎൽഎ മുഖ്യാതിഥിയായി. കെ വി സുധാകരൻ, വി കെ നിഷാദ്, പി ജയൻ, പാവൂർ നാരായണൻ, എം വി ബാലകൃഷ്ണൻ, കെ എം പ്രസാദ് എന്നിവർ സംസാരിച്ചു.
ടീം റെഡ് കാറമേൽ, റിവർ സ്റ്റാർ പറവൂർ, ടാസ്ക് മക്രേരി, യുവധാര പട്ടാന്നൂർ, ഭഗത് സിങ് അന്നൂർ, റെഡ് സ്റ്റാർ ആലക്കോട് ടീമുകളാണ് മത്സരിക്കുന്നത്. 19ന് വനിതാ വോളി പ്രദർശന മത്സരത്തിൽ കണ്ണൂർ സ്പോർട്സ് ഡിവിഷനും കണ്ണൂർ വോളി അക്കാദമിയുമായി ഏറ്റുമുട്ടും. വൈകിട്ട് എട്ടിന് സമാപന സമ്മേളനം എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്യും.-
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..