കണ്ണൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് വെള്ളിയാഴ്‌ച തുടക്കമാകും. ഫെബ്രുവരി 1 ,2, 3 തീയതികളിൽ തളിപ്പറമ്പിലാണ് ജില്ലാ സമ്മേളനം.
അനുബന്ധ പരിപാടികൾ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലും തളിപ്പറമ്പ് ഏരിയയിലെ വിവിധ പ്രദേശങ്ങളിലും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്‌ച സ്വാതന്ത്ര്യസമരസേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങളെ ആദരിക്കും. 1940 സെപ്തംബർ 15ന്റെ സാമ്രാജ്യവിരുദ്ധസമരം നടന്ന മോറാഴയിൽ നടക്കുന്ന പരിപാടി കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. തളിപ്പറമ്പിലും സമീപപ്രദേശങ്ങളിൽനിന്നുമായി 130 പേർ പങ്കെടുക്കും. വിവിധവിഷയങ്ങളെ ആസ്പദമാക്കിയുള്ള 20 സെമിനാറുകൾ തളിപ്പറമ്പ് ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കും.
യൂത്ത്ബ്രിഗേഡ്, ഐആർപിസി വളന്റിയർമാർക്കുള്ള ആദരവ് ജനുവരി 14നും എഴുത്തുകാരുടെ സംഗമം 19നും കണ്ണൂരിൽ നടക്കും. കലാ കായിക പ്രതിഭാസംഗമം ജനുവരി 26ന് ഇരിട്ടിയിലാണ്. കഥ, കവിത, ലേഖനം, ഷോർട്ട് ഫിലിം മത്സരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് എന്നിവരും പങ്കെടുത്തു.
തളിപ്പറമ്പ് ഏരിയയിൽ നടക്കുന്ന അനുബന്ധപരിപാടികൾ: ജനുവരി 4 –- കമ്പവലി മത്സരം തിരുവട്ടൂർ. 5, 6 –- ക്രിക്കറ്റ് മത്സരം ധർമശാല. 5 –-പോരാളികളുടെ സംഗമം തളിപ്പറമ്പ്. 5–- സെമിനാർ: വർഗീയതയുടെ വർത്തമാനവും കേരളസമൂഹവും –- പട്ടുവം കടവ്. 7, 8 –- ഷട്ടിൽ മത്സരം–- മോറാഴ. 10 –- സെമിനാർ: കോർപറേറ്റ് വൽക്കരണവും ഇടതുപക്ഷ ബദലും–- പറശ്ശിനിക്കടവ്. 10 –- സെമിനാർ: വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ –- തിരുവട്ടൂർ. 11 സെമിനാർ: കാർഷികപ്രതിസന്ധിയും കർഷകസമരത്തിന്റെ പ്രസക്തിയും–- മുയ്യം. 11 സെമിനാർ: സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ –- കാഞ്ഞിരങ്ങാട് കോ. ഓപ്പ് കോളേജ്. 11–- സെമിനാർ: മാധ്യമങ്ങളുടെ രാഷ്ട്രീയം–- ബക്കളം. 11, 12, 13 –- ജില്ലാതല വോളിബോൾ മത്സരം. 12 –- സെമിനാർ: തൊഴിൽ മേഖല നേരിടുന്ന വെല്ലുവിളികൾ–- ധർമശാല.
12,13, 14 –- ഫുട്‌ബോൾ മത്സരം –- കൂവോട്. 13 –- സെമിനാർ: കേരളത്തിന്റെ വളർച്ചയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് –- കുറ്റ്യേരി. 14 –- സെമിനാർ: മാധ്യമങ്ങളുടെ രാഷ്ട്രീയം–- പൂവ്വം. 14–- സെമിനാർ: ഭാവി സോഷ്യലിസത്തിന്റേതാണ് –-കോടല്ലൂർ. 15 –- സെമിനാർ: മാധ്യമങ്ങളുടെ രാഷ്ട്രീയം–- കുറുമാത്തൂർ. 16 –- സെമിനാർ: വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ –-ചിതപ്പിലെപൊയിൽ. 17 –- സെമിനാർ: പുതിയ കാലത്തെ യുവത –-കയ്യംതടം. 18–- സെമിനാർ: ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികൾ –- തളിപ്പറമ്പ് നോർത്ത്. 19–- സെമിനാർ: സ്ത്രീകൾ ജനാധിപത്യ ഇന്ത്യയിൽ –-കൂവോട്. 20ന് സാംസ്‌കാരികസമ്മേളനം തളിപ്പറമ്പ് ടൗൺ സ്‌ക്വയർ. 21 –- സെമിനാർ: നവകേരള നിർമിതിയും ഇടതുപക്ഷ ബദലും –- പൂമംഗലം. 26 –- പ്രൊഫഷണൽ മീറ്റ് –- തളിപ്പറമ്പ്. 27 –- തിരുവാതിര, ഒപ്പന, മാർഗംകളി അവതരണങ്ങൾ–- തളിപ്പറമ്പ് ടൗൺ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..