തലശേരി
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ബഡ്‌സ് ജില്ലാ ഫെസ്റ്റ് ‘ താലോലം 2024' ന് തലശേരിയിൽ തുടക്കമായി. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു.
നഗരസഭ ചെയര്‍മാൻ കെ എം ജമുനാറാണി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എം വിജയന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി സി അബ്ദുള്‍ഖിലാബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബാന ഷാനവാസ്, നഗരസഭാ മെമ്പര്‍ സെക്രട്ടറി ഹരി പുതിയില്ലത്ത്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ പി ബിജു, നഗരസഭാ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍മാരയ പി ഒ ദീപ, കെ വിജിത്ത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി വിനേഷ്, തലശേരി നഗരസഭാ സി ഡിഎസ് ചെയര്‍പേഴ്‌സണ്‍ വി സനില തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ 32 ബഡ്‌സ് സ്‌കൂളുകളില്‍നിന്നായി 270 ലേറെ കലാപ്രതിഭകളാണ് രണ്ട് ദിവസങ്ങളിലായി വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ചിലങ്ക, ധ്വനി,നിറക്കൂട്ട് എന്നിങ്ങനെ മൂന്ന് വേദികളിലും ഓപ്പണ്‍ സ്റ്റേജിലുമായാണ് മത്സരം നടക്കുന്നത്. ആദ്യ ദിനത്തിൽ ഫാന്‍സി ഡ്രസ്സ് മത്സരം, നാടോടി നൃത്തം, ബാന്‍ഡ് മേളം, ലളിതഗാനം, പദ്യപാരായണം, പെന്‍സില്‍ ഡ്രോയിങ്, എംബോസ് പെയിന്റിങ് ക്രയോണ്‍ പെയിന്റിങ്, പേപ്പര്‍ ക്രാഫ്റ്റ് ഇനങ്ങൾ അരങ്ങേറി.രണ്ടാംദിനം ചെണ്ടമേളം, കീബോര്‍ഡ്, നാടന്‍പാട്ട്, ഒപ്പന, സംഘനൃത്തം, മിമിക്രി എന്നിവ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..