22 December Sunday

ജോറ് റോഡാ, നല്ല വൈബും

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

പ്രാപ്പൊയിൽ-–-എയ്യങ്കല്ല്-–- രയരോം റോഡ

പ്രാപ്പൊയിൽ 
മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്രചെയ്യാൻ നമ്മുടെ ജില്ലയിലുമുണ്ടൊരു റോഡ്‌.  പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സൗന്ദര്യമുള്ള മലകളും താഴ്വാരങ്ങളും എന്നുവേണ്ട വർഷകാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടങ്ങളുമുള്ള   പ്രാപ്പൊയിൽ–-- എയ്യങ്കല്ല്- –- രയരോം റോഡ്.   യാത്രക്കാരെ അതിശയിപ്പിക്കുന്ന തരത്തിൽ വിനോദ സഞ്ചാരപാതയായി മാറിയിരിക്കുകയാണിവിടം. പ്രാപ്പൊയിലിൽനിന്നും ആലക്കോട് ഭാഗത്തേക്ക്‌ എത്താനുള്ള ഏറ്റവും എളുപ്പ വഴിയാണിത്. എട്ടുകിലോമീറ്റർ ദൂരമുള്ള റോഡ് എൽഡിഎഫ് സർക്കാർ വന്നതിൽ പിന്നെയാണ് മെക്കാഡം ടാറിങ് ചെയ്ത് അഭിവൃദ്ധിപ്പെടുത്തിയത്. കയറ്റിറക്കങ്ങളും താഴ്വാരകളും കൊണ്ട് സമ്പന്നമാണ്  റോഡ്. നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളും  ഹരംകൊള്ളിക്കും. ഇടയ്ക്കിടെയുള്ള കോടമഞ്ഞും വഴിയിലുള്ള ചെറു വെള്ളച്ചാട്ടങ്ങളും  ആസ്വാദ്യകരമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top