22 December Sunday

വള്ളസദ്യയുമുണ്ണാം, മൂകാംബികയിലും പോകാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
കണ്ണൂർ
ആറന്മുള വള്ളസദ്യയുണ്ട് പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്താൻ  കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. 27ന്‌ രാവിലെ 5.30ന്‌ കണ്ണൂരിൽനിന്നും യാത്ര ആരംഭിക്കും.  ആദ്യദിവസം വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നിവടങ്ങളിലാണ്‌ ദർശനം. രണ്ടാം ദിനം പഞ്ചപാണ്ഡവക്ഷേത്ര ദർശനവും വള്ളസദ്യയയിലും പങ്കെടുക്കാം. 29 ന്‌ രാവിലെ ആറിന്‌ കണ്ണൂരിൽ തിരികെയെത്തും. റൂംചാർജും വള്ളസദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്.
കൊല്ലൂർയാത്ര 26ന്‌ 
26ന്‌ രാത്രി 8.30ന്‌ പുറപ്പെട്ട്  28ന്‌ രാത്രി ഏഴിന്‌ തിരിച്ചെത്തുന്ന വിധമാണ്‌ കൊല്ലൂർ  - മൂകാംബിക -തീർഥാടനം.  പാക്കേജിൽ  കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം, അനന്തപുരം പത്മനാഭക്ഷേത്രം, മധൂർ ക്ഷേത്രം എന്നിവ സന്ദർശിക്കും. താമസവും ജീപ്പ് സഫാരിയും ഉൾപ്പെടെ ഒരാൾക്ക് 2850 രൂപയാണ് ചാർജ്. ഫോൺ:  80894 63675, 94970 07857.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top