23 December Monday

സ്‌കൂട്ടറിന്‌ മുകളിൽ മരംവീണ്‌ 
ബാങ്ക്‌ മാനേജർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കാഞ്ഞിരങ്ങാട്‌ ആർടിഒ ഗ്രൗണ്ടിന്‌ സമീപം സ്‌കൂട്ടറിന്‌ മുകളിൽ മരംവീണ നിലയിൽ

തളിപ്പറമ്പ്‌
ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്‌ മുകളിൽ മരം കടപുഴകി വീണ്‌ ബാങ്ക്‌ മാനേജർക്ക്‌ പരിക്ക്‌.  കുറുമാത്തൂർ ബാങ്ക് പൂവം ഈവനിങ് ബ്രാഞ്ച് മാനേജർ നിടുവാലൂരിലെ പി സി പത്മനാഭ (57) നാണ് പരിക്കേറ്റത്. കാഞ്ഞിരങ്ങാട്‌ ആർടിഒ ഗ്രൗണ്ടിന്‌ സമീപം  വെള്ളി പകൽ ഒന്നരയോടെ ബാങ്കിലേക്ക്‌ പോകുന്നതിനിടെയാണ്‌ അപകടം.  തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ  പ്രാഥമിക ശ്രുശ്രൂഷയ്‌ക്കു  ശേഷം പത്മനാഭനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   സ്‌കൂട്ടർ ഭാഗികമായി തകർന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top