22 December Sunday
കള്ളപ്രചാരണത്തിനെതിരെ പ്രതിഷേധം

ബഹുജനകൂട്ടായ്‌മ വിജയിപ്പിക്കണം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
കണ്ണൂർ
വയനാട്‌ പുനരധിവാസത്തിന്‌ തുരങ്കംവയ്‌ക്കുന്ന ബിജെപി, യുഡിഎഫ്‌, മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ  ജില്ലയിൽ 236 കേന്ദ്രങ്ങളിൽ വെള്ളി മുതൽ തിങ്കളാഴ്‌ചവരെ  സിപിഐ എം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.  മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.   
എല്ലാ വിഭാഗമാളുകളുടെയും സഹകരണത്തോടെ ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനമാണ്‌ വയനാട്ടിൽ നടത്തിയത്‌. എന്നാൽ, ദുരന്തംകഴിഞ്ഞ്‌ 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപപോലും  കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല. അത്‌ ചൂണ്ടിക്കാട്ടാതെ സംസ്ഥാന സർക്കാരിനെതിരെ കള്ളക്കഥ മെനയാനാണ്‌ ഒരുകൂട്ടം മാധ്യമങ്ങളും യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 
24ന്‌ വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ സ്‌റ്റേഡിയം കോർണറിലാണ്‌ ജില്ലാതല ബഹുജന പ്രതിഷേധക്കൂട്ടായ്‌മ. പ്രകടനം 4.30ന്‌ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കും. 
ഇന്ന് യുവജന പ്രതിഷേധം
കണ്ണൂർ
മാധ്യമങ്ങളുടെ നുണവ്യവസായം തുറന്നുകാട്ടാൻ  വെള്ളി  വൈകിട്ട് നാലിന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ യുവജന പ്രതിഷേധ കൂട്ടായ്മചേരും. ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം കാൾടെക്സിൽനിന്നാരംഭിക്കും.  പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എം വി നികേഷ്‌കുമാർ എന്നിവർ സംസാരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top