17 November Sunday
1968 സെപ്തംബർ 19ലെ പണിമുടക്ക്

രക്തസാക്ഷി സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

1968 സെപ്തംബർ 19ലെ പണിമുടക്കിനിടെ രക്തസാക്ഷിത്വം വരിച്ചരുടെ ഓർമ പുതുക്കി സംഘടിപ്പിച്ച 
അനുസ്മരണ യോ​ഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ 
കേന്ദ്രസർക്കാർ ജീവനക്കാർ 1968 സെപ്‌തംബർ 19ന് നടത്തിയ പണിമുടക്കിൽ രക്തസാക്ഷിത്വം വരിച്ചവരുടെ ഓര്‍മപുതുക്കി 56ാം രക്തസാക്ഷിത്വ വാർഷിക ദിനം  ആചരിച്ചു. കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും നേതൃത്വത്തിൽ രാവിലെ കണ്ണൂർ നഗരത്തിൽ പ്രഭാതഭേരി സംഘടിപ്പിച്ചു. കെ ജി ബോസ് മന്ദിരത്തിൽ പതാക ഉയർത്തി.    അനുസ്മരണ യോ​ഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പുതിയടവൻ നാരായണൻ അധ്യക്ഷനായി. ബിഎസ്‌എൻഎൽഇയു സംസ്ഥാന പ്രസിഡന്റ്‌ പി മനോഹരൻ, കെ ശാന്തകുമാർ, കെ സദാനന്ദൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു.  കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി എ പി സുജികുമാർ സ്വാഗതവും  ബി പി രമേശൻ നന്ദിയും പറഞ്ഞു 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top