കൊട്ടിയൂർ
അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ 25ന് ഡൽഹിയിൽ നടത്തുന്ന കർഷക പ്രക്ഷോഭത്തിന്റെ പ്രചാരണാർഥമുള്ള ജില്ലാ വാഹന പ്രചാരണജാഥക്ക് കൊട്ടിയൂരിൽ തുടക്കമായി. വന്യജീവി ആക്രമണങ്ങളിൽനിന്ന് കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം നേതൃത്വത്തിൽ 25ന് ജില്ലാ ഡിഎഫ്ഒ കേന്ദ്രവും ഉപരോധിക്കും.
ജില്ലാ സെക്രട്ടറി എം പ്രകാശൻ നയിക്കുന്ന ജാഥ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. എൻ ആർ സക്കീന, എം സി പവിത്രൻ, പി പ്രശാന്ത്, രാജേഷ് പ്രേം, വി ജി പത്മനാഭൻ, കെ പി സുരേഷ് കുമാർ, കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കേളകം, അടക്കാത്തോട്, കണിച്ചാർ, മണത്തണ, പേരാവൂർ, കാക്കയങ്ങാട് , കീഴ്‌പ്പള്ളി, വാണിയപ്പാറ, വള്ളിത്തോട്, ഉളിക്കൽ, തില്ലങ്കേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തോലമ്പ്രയിൽ സമാപിച്ചു.
വെള്ളിയാഴ്‌ച പടിയൂരിൽനിന്ന് തുടങ്ങി പാടിച്ചാലിൽ സമാപിക്കും.
രാവിലെ–- 9.30 പടിയൂർ,10.15 പയ്യാവൂർ, 10.45 ചെമ്പേരി, 11.30 നടുവിൽ, 12.15 ബാവുപ്പറമ്പ്, 1 കാഞ്ഞിരങ്ങാട്, 2.30 ആലക്കോട്, 3.15 മണക്കടവ്, 4 തിരുമേനി, 4.45 പുളിങ്ങോം, 5.30 പാടിച്ചാൽ (സമാപനം).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..