കണ്ണൂർ
അരുൺ കെ വിജയൻ കണ്ണൂർ ജില്ലാ കലക്ടറായി വ്യാഴാഴ്ച ചുമതലയേറ്റു. എഡിഎം കെ കെ ദിവാകരൻ, അസി. കലക്ടർ അനൂപ് ഗാർഗ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി കലക്ടർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗംചേർന്ന് ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനംചെയ്തു. തൃശൂർ സ്വദേശിയായ അരുൺ കെ വിജയൻ 2016ലാണ് സിവിൽ സർവീസ് നേടിയത്.
കണ്ണൂർ
കലക്ടർ എസ് ചന്ദ്രശേഖറിന് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തുംചേർന്ന് യാത്രയയപ്പ് നൽകി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. പുതുതായി ചുമതലയേറ്റ കലക്ടർ അരുൺ കെ വിജയനെ ആസൂത്രണസമിതി ഭാരവാഹികൾ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, എം ശ്രീധരൻ, സി എം കൃഷ്ണൻ, കെ വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..