26 December Thursday
പലസ്തീന് ഐക്യദാർഢ്യം

യുദ്ധവെറിക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സംഗമം

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം എൻ സുകന്യ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
പലസ്തീൻ ജനതയ്‌ക്കുമേൽ ഇസ്രയേൽ ഭരണകൂടം നടത്തുന്ന മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങൾക്കെതിരെ എഫ്എസ്ഇടിഒ  നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും  അധ്യാപകരും ഐക്യദാർഢ്യ സംഗമം നടത്തി. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പ്രതിഷേധിക്കുകയെന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ  ഐക്യദാർഢ്യ സംഗമം നടന്നത്. 
കണ്ണൂർ കാൾടെക്സിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, കെജിഒഎ ജില്ലാ പ്രസിഡന്റ് കെ ഷാജി എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ  പ്രസിഡന്റ് കെ ശശീന്ദ്രൻ  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി പി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top