03 December Tuesday

അമ്പെയ്‌ത്ത്‌ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്‌ 
ദശരഥ് രാജഗോപാൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ദശരഥ് രാജഗോപാൽ

പേരാവൂർ

ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് ഇന്ത്യൻ റൗണ്ട് അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ദശരഥ് രാജഗോപാലും. കേരളത്തിൽനിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ച ഏക പുരുഷതാരമാണ് ദശരഥ്. മേഘന കൃഷ്ണ വയനാട്, ഐശ്വര്യ തൃശൂർ ഉൾപ്പെടെ മൂന്ന് പേരാണ് കേരളത്തെ പ്രതിനിധികരിക്കുന്നത്‌. 
28 മുതൽ നവംബർ എട്ടുവരെയാണ് ചാമ്പ്യൻഷിപ്പ്. ദേശീയ ഗെയിംസിൽ രണ്ടാംതവണയാണ് ദശരഥ് പങ്കെടുക്കുന്നത്. വയനാട്ടിലെ കോച്ചിങ് ക്യാമ്പിൽ 
കോച്ച് ഒ ആർ രഞ്ജിത്തിന്റെ കീഴിൽ പരിശീലനത്തിലാണ് താരം.
തൊണ്ടിയിൽ സാന്ത്വനം സ്പോർസ് ക്ലബ്ബിലൂടെയാണ്‌ ദശരഥ് അമ്പെയ്‌ത്തിൽ വളർന്നത്‌. കഴിഞ്ഞവർഷം ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top