കണ്ണൂർ
തപാൽ–- - ആർഎംഎസ് സ്വകാര്യവൽക്കരണത്തിനെതിരെ മനുഷ്യമതിൽ തീർത്തു. ആർഎംഎസ് ഓഫിസുകൾ പൂട്ടരുത്, തളാപ്പ് പോസ്റ്റ് ഓഫീസ് നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ ആർഎംഎസ് മുതൽ റെയിൽവേ സ്റ്റേഷൻവരെയാണ് മനുഷ്യമതിൽ തീർത്തത്. വി ശിവദാസൻ എംപി ആദ്യകണ്ണിയായി. തുടർന്ന് നടന്ന പ്രധിഷേധക്കൂട്ടായ്‌മ വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്തു.
കെ അശോകൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രെട്ടറി കെ പി സഹദേവൻ, ഇ ജിതിൻപ്രകാശ്, പി മനോഹരൻ, എ പി സുജികുമാർ, കെ മോഹനൻ, സി പി ശോഭന, എം എം സുഷമ, ടി ആർ രാജൻ, കെ ഷാജി, കെ കെ വിനോദൻ, ബി പി രമേശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..