പെരളശേരി
താഴെചൊവ്വ, നടാൽ റെയിൽവേ ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കണമെന്ന് സിപിഐ എം എടക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എടക്കാട് റെയിൽവേ സ്‌റ്റേഷൻ നവീകരിച്ച് പ്രധാന തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ദേശീയപാത 66ൽ നടാൽ ഒ കെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുക, കാടാച്ചിറയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡോക്ടർമുക്കിൽനിന്ന് സമാന്തരപാത നിർമിക്കുക, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ഉടൻ നടപ്പാക്കുക, തോട്ടട കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ ടെക്നിക്കൽ പാർക്ക് ഒരുക്കുക, തോട്ടട ഇഎസ്ഐ ആശുപത്രി നവീകരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
പൊതുചർച്ചയിൽ 32 പേർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം കെ മുരളി, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ശിവദാസൻ, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
മൂന്നുപെരിയ കേന്ദ്രീകരിച്ച് ചുവപ്പുവളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. പെരളശേരി കെ വി ബാലൻ നഗറിൽ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. എം കെ മുരളി അധ്യക്ഷനായി. എം വി ജയരാജൻ, എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ കെ നാരായണൻ സ്വാഗതം പറഞ്ഞു. അലോഷിയുടെ ഗാനവിരുന്നും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..