26 December Thursday

കുവൈറ്റ്‌‌, ദോഹ വിമാനങ്ങളിൽ എത്തിയത്‌ 374 പേർ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

 

കണ്ണൂർ
കുവൈറ്റ്‌‌, ഖത്തർ എന്നിവിടങ്ങളിൽനിന്ന്‌ ചൊവ്വാഴ്‌ച രാത്രി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നാട്ടിലെത്തിയത്‌ 374 പേർ. ഇതിൽ 77 ഗർഭിണികളും 19 കൈക്കുഞ്ഞുങ്ങളും പത്തു വയോധികരും ഉൾപ്പെടുന്നു. പത്തു വയസ്സിനുതാഴെയുള്ള കുട്ടികൾ 72.
ബുധനാഴ്‌ച പുലർച്ചെ 12.32നാണ്‌ ദോഹയിൽനിന്നുള്ള ഐഎക്‌സ് 774 വിമാനമെത്തിയത്‌. ഒമ്പതു കൈക്കുഞ്ഞുങ്ങളടക്കം 186 യാത്രക്കാരായിരുന്നു ‌ഇതിൽ. ജില്ല തിരിച്ച്‌: കണ്ണൂർ 104, കാസർകോട്‌ 22, കോഴിക്കോട്‌ 33, വയനാട്‌ 13, മലപ്പുറം 4, പലാക്കാട്‌ 3, തൃശൂർ 3, എറണാകുളം 3. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽനിന്നുളള ഒരാളും ഉണ്ടായിരുന്നു. 
പരിശോധനയിൽ കോവിഡ്‌ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ഒരാളെ അഞ്ചരക്കണ്ടി കോവിഡ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണികളടക്കം പ്രത്യേക വിഭാഗത്തിൽപ്പെടുന്ന 126 പേരെ വീടുകളിലേക്കും മറ്റ്‌ 59 പേരെ പ്രത്യേക വാഹനങ്ങളിൽ അതത്‌ ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയച്ചു.     യാത്രക്കാരിൽ കോവിഡ്‌ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേരെ അഞ്ചരക്കണ്ടി കോവിഡ്‌ ആശുപത്രിയിലേക്കു മാറ്റി. ഗർഭിണികൾ ഉൾപ്പെടെ പ്രത്യേക വിഭാഗത്തിൽ വരുന്ന 78 പേരെ വീടുകളിലേക്കും മറ്റു 104 പേരെ അതത്‌ ജില്ലകളിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്കും അയച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top