22 December Sunday

കുഞ്ഞുകുളത്തിൽ ഇനി തെളിനീരൊഴുകും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ആന്തൂർ നഗരസഭയിലെ നവീകരിച്ച തളിയിൽ കുഞ്ഞുകുളം

ധർമശാല
ആന്തൂർ നഗരസഭയിലെ  അക്ഷയ ജലഖനി കുഞ്ഞുകുളത്തിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തി പൂർത്തീകരണ പ്രഖ്യാപനം  30ന്‌ വൈകിട്ട്‌ അഞ്ചിന്‌ എം വി ഗോവിന്ദൻ എംഎൽഎ നിർവഹിക്കും. ചടങ്ങിൽ  രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവുമുണ്ടാകും. 
പതിറ്റാണ്ട് മുമ്പുവരെ കല്യാശേരി പഞ്ചായത്ത്‌, ആന്തൂർ നഗരസഭ വാസികളുടെ കുടിവെള്ള ശ്രോതസാണ് തളിയിൽ കുഞ്ഞുകുളം.   ദേശീയപാതയിൽനിന്നും ഒന്നരകിലോമീറ്റർ അകലെ ഒന്നേകാൽ എക്കർ സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഈ ‘വലിയ’  കുളത്തിന് 165മീറ്റർ നീളവും 65മീറ്റർ വീതിയുമുണ്ട്. നാലുഭാഗവും ഉയർന്ന പ്രദേശമായതിനാൽ കടുത്ത വേനലിലും വറ്റില്ല. നൂറ്റാണ്ട് പഴക്കമുള്ള കുളം  മാലിന്യവും പായലും നിറഞ്ഞ്‌ പാർശ്വഭിത്തി തകർന്നും  മണ്ണിടിഞ്ഞും  ഉപയോഗശൂന്യമായി.  
അമൃത്‌ പദ്ധതിയിലുൾപ്പെടുത്തി  1.42 കോടി രൂപ ചെലവിലാണ്‌  കുളം നവീകരിച്ചത്‌. രണ്ടാംഘട്ടത്തിൽ ഹാപ്പിനെസ്‌ പാർക്ക്‌, വൈദ്യുതി വിളക്കുകൾ, സ്‌റ്റീൽ കൈവരി, ഉദ്യാന സൗന്ദര്യവൽക്കരണം,  അനുബന്ധ പ്രവൃത്തികൾ  നടക്കും. നവീകരണം പൂർത്തിയായശേഷം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ കുടിവെള്ളമെത്തിക്കുന്നതിനും സ്‌പോർട്സ്‌ കൗൺസിലിന്റെ നീന്തൽകുളമാക്കുന്നതിനും പദ്ധതിയുണ്ട്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top