27 December Friday

കൂത്തുപറമ്പ് ഇൻഡോർ ഷട്ടിൽ 
കോർട്ടിന് ലക്ഷങ്ങളുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024
 
കൂത്തുപറമ്പ് 
നഗരസഭാ സ്റ്റേഡിയത്തിലെ ഇൻഡോർ ഷട്ടിൽ കോർട്ടിന് കാലവർഷത്തിൽ വൻ നാശം. ഷട്ടിൽ കളിക്കുന്നതിനുവേണ്ടി തറയിൽ പാകിയ വിലകൂടിയ ബാംബൂഫ്ലൈ മുഴുവൻ വെള്ളത്തിൽ കുതിർന്ന് നശിച്ചു. നാലുലക്ഷം രൂപയുടെ നഷ്ടമുള്ളതായി  ഭാരവാഹികൾ പറഞ്ഞു.
 ജില്ലയിലെ  മികച്ച ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകളിലൊന്നാണ് കൂത്തുപറമ്പ് ഷട്ടിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിലുള്ള സ്റ്റേഡിയം. ശാസ്ത്രീയമായി തയ്യാറാക്കിയ മൂന്ന് കോർട്ടുകളാണ്  കെട്ടിടത്തിനകത്തുള്ളത്. കുട്ടികളടക്കം നിരവധി പേർ ദിവസവും പരിശീലനംനേടുന്ന കോർട്ടിൽ സംസ്ഥാന –- ജില്ലാ തലത്തിലുള്ള നിരവധി മത്സരങ്ങളാണ് അടുത്തകാലത്തായി നടന്നത്. ബാംബൂഫ്ലൈ മുഴുവനായും മാറ്റി സ്ഥാപിച്ചാൽ മാത്രമെ വീണ്ടും പരിശീലനം സാധ്യമാകൂ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top