23 November Saturday

ഹൃദയം നിറച്ച്‌ സ്‌നേഹയാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റിന്റെ സ്നേഹയാത്രയിലെ വിഭവങ്ങൾ പരിയാരം മേരി ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ക്ലെയറിന് എം വി ഷിമ കൈമാറുന്നു

മാട്ടറ
നാല്‌ കൊല്ലം... 26 സ്‌നേഹയാത്രകൾ... ഇതിനകം കൈമാറിയത്‌ 75 ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവസ്‌തുക്കൾ...  കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ അനാഥ –- അഗതിമന്ദിരങ്ങളിലേക്ക്‌  ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റ്‌ നടത്തുന്ന സ്‌നേഹയാത്രകൾ ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു. 
വിടപറഞ്ഞ യൂണിറ്റ്‌ സെക്രട്ടറി ജോബിഷിന്റെ ഓർമയ്‌ക്കായി 2020ൽ ആരംഭിച്ച കാരുണ്യ പദ്ധതിയിലാണ്‌ വാഹനം നിറയെ ഭക്ഷ്യവസ്തുക്കളുമായി മാസം തോറും യുവത ഇറങ്ങുന്നത്‌. പണപ്പിരിവില്ലാതെയാണ്‌  ഭക്ഷ്യസാധനങ്ങൾ  സ്വരൂപിക്കുന്നത്‌.  പ്രവർത്തനത്തിന്‌ നാട്‌ പിന്തുണയേകി. മാട്ടറയിലെ സംഭരണകേന്ദ്രത്തിലും ആളുകൾ  സാധനങ്ങൾ എത്തിച്ചു. 
ഒരു മാസത്തേക്കുള്ള സാധനങ്ങളാണ്‌ യാത്രകളിൽ എത്തിക്കുന്നത്‌. സാധനങ്ങൾ തീർന്നുവെന്ന അറിയിപ്പ്‌ ലഭിച്ചാലും 75 കിലോമീറ്റർ അകലെയുള്ള മലമടക്കിലെ മാട്ടറയിൽനിന്ന്‌ സ്നേഹവണ്ടി കുതിക്കും. ഇരുപത്തിയാറാം യാത്ര   പി കെ ശശി ഫ്ലാഗ് ഓഫ് ചെയ്തു. ഭക്ഷ്യ വസ്തുക്കൾ പരിയാരം മേരി ഭവനിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എം വി ഷിമ മേരിഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ക്ലയറിന് കൈമാറി. അനൂപ് തങ്കച്ചൻ അധ്യക്ഷനായി.  സരുൺ തോമസ്,  ഉത്തമൻ കോങ്ങാട്ട് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top