കണ്ണൂർ
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം നവംബർ 14ന് കണ്ണൂരിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം മേയർ ടി ഒ മോഹനൻ ഉദ്ഘാടനംചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ്, പ്രശാന്ത് പുത്തലത്ത്, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയായി 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: സിജി ഉലഹന്നാൻ (ചെയർമാൻ), കെ വിജേഷ് (ജനറൽ കൺവീനർ ,കബീർ കണ്ണാടിപ്പറമ്പ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..