പിണറായി
ധർമടം മണ്ഡലത്തിൽ ഒമ്പത് തോടുകളുടെ പുനരുദ്ധാരണത്തിന് 17 കോടി രൂപ അനുവദിച്ചു. വൻതോതിൽ മണ്ണൊലിപ്പുണ്ടാകുന്ന തോടുകളുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനായി ജലവിഭവ വകുപ്പ് സമർപ്പിച്ച പദ്ധതി നിർദേശത്തിലൂടെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ചത്. പരമ്പരാഗതമായ ജലസ്രോതസ്സുകളെ സംരക്ഷിക്കുകയാണ് ഉദ്ദേശം. മണ്ണ് നീക്കൽ, തീരങ്ങൾ സംരക്ഷിക്കൽ, തോടിന്റെ സ്വാഭാവിക രൂപവും ശേഷിയും വീണ്ടെടുക്കുന്നതും വെള്ളപ്പൊക്കം ഒരു പരിധിവരെ തടയുന്നതിനും കർഷകരുടെ കൃഷിഭൂമി സംരക്ഷിക്കുന്നതിനും ശരിയായ ഡ്രെയിനേജ് ലഭ്യമാക്കുന്നതും പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ഫലങ്ങളിൽ ഉൾപ്പെടുന്നു. പെരളശേരി പഞ്ചായത്തിൽ കമ്പനിപ്പീടിക വലിയ തോട് (1.60 കോട), വേങ്ങാട് പഞ്ചായത്തിൽ കാളാം വീട്ടിൽ താഴെ ഓടക്കാട് തോട് (3.54 കോടി), ധർമടം പഞ്ചായത്തിൽ പാലയാട് കീച്ചി തോട് (1.25 കോടി), അഞ്ചരക്കണ്ടി പഞ്ചായത്തിൽ നടുത്തോട് (1.35 കോടി), പിണറായി പഞ്ചായത്തിൽ ഇല്ലത്താംകണ്ടി വിസിബി മുതൽ ചെക്കിക്കുനി പാലംവരെയുള്ള തോട് (1.36 കോടി), കാറാടി തോട് (52 ലക്ഷം), കടമ്പൂർ പഞ്ചായത്തിൽ കണ്ണാടിച്ചാൽ തോട് (35 ലക്ഷം), മുഴപ്പിലങ്ങാട് പഞ്ചായത്തിൽ മുഴപ്പിലങ്ങാട് വലിയതോട് (2.97കോടി), ചെമ്പിലോട് പഞ്ചായത്തിൽ ഇരിവേരി വലിയതോട് (4.06 കോടി) എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..