26 December Thursday

ചികിത്സയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ 
രക്ഷപ്പെട്ട റിമാന്‍ഡ് തടവുകാരന്‍ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
കണ്ണൂർ 
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട റിമാൻഡ് തടവുകാരനെ ഒരുമണിക്കൂറിനുള്ളിൽ വലയിലാക്കി കണ്ണൂർ ടൗൺ പൊലീസ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി പൂന്തോട്ടത്തിൽ ഹൗസിൽ  മുഹമ്മദ് ഷരീഫി (51)നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവും അറസ്റ്റ്ചെയ്തത്. തളാപ്പിലെ കൊയിലി ആശുപത്രിക്കുസമീപത്തെ ഇടവഴിയിൽവച്ചാണ്‌ ഇയാൾ പിടിയിലായത്‌.  
വെള്ളി പകൽ 12നാണ്  സെൻട്രൽ ജയിലിനുസമീപത്തെ ടിബി സെന്ററിലേക്ക്‌ പോകുന്നതിനിടെ തടവുകാരൻ ജയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ കടന്നത്. 
മലപ്പുറത്ത് വീട്ടിലും പള്ളിയിലും കവർച്ച നടത്തിയ കേസിലാണ് ഇയാൾ റിമാൻഡിൽ കഴിയുന്നത്. എഎസ്ഐമാരായ എം അജയൻ, രഞ്ജിത്‌ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top