26 December Thursday

കോടിയേരിയുടെ വീട് യെച്ചൂരി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിലൊരുക്കിയ മ്യൂസിയം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 
സന്ദർശിച്ചപ്പോൾ. സ്‌പീക്കർ എ എൻ ഷംസീർ, വിനോദിനി ബാലകൃഷ്ണൻ എന്നിവർ സമീപം

തലശേരി

അന്തരിച്ച സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ വീട്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിച്ചു. തലശേരിയിൽ സി എച്ച്‌ ദിനാചരണ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു യെച്ചൂരി. കോടിയേരിയുടെ ഭാര്യ വിനോദിനിയുമായി സംസാരിച്ചു. കോടിയേരിയുടെ വീട്ടിലെ മ്യൂസിയവും യെച്ചൂരി സന്ദർശിച്ചു.
  ആശ്രയ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക പാലിയേറ്റീവ്‌ സെന്റർ സന്ദർശിച്ച യെച്ചൂരി രോഗികളുടെ കൂട്ടിരിപ്പുകാരുമായി സംസാരിച്ചു. സ്‌പീക്കർ എ എൻ ഷംസീറും ഒപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top