23 December Monday

സാഹിത്യ അക്കാദമി സെമിനാര്‍ 
26ന് കാഞ്ഞങ്ങാട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024
കാഞ്ഞങ്ങാട് 
കേരള സാഹിത്യ അക്കാദമിയും കാഞ്ഞങ്ങാട് മഹാകവി പി സ്മാരകസമിതിയും പരിസ്ഥിതിയും മലയാള സാഹിത്യവും പി കുഞ്ഞിരാമൻ നായരും എന്ന വിഷയത്തിൽ 26ന് സെമിനാർ സംഘടിപ്പിക്കും. രാവിലെ 9.30ന് കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ  കവി പ്രഭാവർമ ഉദ്ഘാടനംചെയ്യും. എം കെ മനോഹരൻ മുഖ്യാതിഥിയാകും. ഇ പി രാജ​ഗോപാലൻ വിഷയം അവതരിപ്പിക്കും.  
പകൽ 11. 30ന് സാഹിത്യം എന്ന വിഷയത്തിൽ  കെ വി സജീവൻ മോഡറേറ്ററാവും. പത്മനാഭൻ കാവുമ്പായി, ടി കെ സന്തോഷ്‌കുമാർ, നിഷ ജോർജ് എന്നിവർ പ്രഭാഷണം നടത്തും. 12.30ന് പരിസ്ഥിതി എന്ന വിഷയത്തിലുള്ള സെമിനാറിൽ ആർ ചന്ദ്രബോസ് മോഡറേറ്ററായിരിക്കും. നാലപ്പാടം പത്മനാഭൻ, ദിവാകരൻ വിഷ്ണുമം​ഗലം എന്നിവർ പ്രഭാഷണം നടത്തും. 
പകൽ രണ്ടിന്‌ പി കുഞ്ഞിരാമൻ നായർ എന്ന വിഷയത്തിൽ പി കൃഷ്ണദാസ് മോഡറേറ്ററാവും. ദീപേഷ് കരിമ്പുങ്കര, സിന്ധു കിഴക്കാനിയിൽ എന്നിവർ പ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top