28 October Monday

നുണപറയുന്നതിന്റെ ജാള്യംപോലും 
മാധ്യമങ്ങൾക്കില്ലാതായി: അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024
 
കണ്ണൂർ 
സത്യം പറയണം എന്ന നിർബന്ധം മാധ്യമരംഗത്ത്‌ അസ്‌തമിച്ചിരിക്കുന്നുവെന്ന്‌ കഥാകൃത്ത്‌ അശോകൻ ചരുവിൽ പറഞ്ഞു. സത്യം പറയുന്നില്ലെന്ന്‌ മാത്രമല്ല, നുണപറയുന്നതിന്റെ ജാള്യംപോലും മാധ്യമരംഗത്ത്‌ ഇല്ലാതായി. മലയാളത്തിൽ നുണപറയാൻ അവകാശമില്ലാത്ത പത്രമുണ്ടെങ്കിൽ അത്‌ ദേശാഭിമാനി മാത്രമാണ്‌. ദേശാഭിമാനിക്ക്‌ ഒരു പ്രസ്ഥാനത്തോടും അതിലെ ജനങ്ങളോടും സത്യം പറയാൻ ബാധ്യതയുണ്ടെന്നതാണ്‌ അതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു ചരുവിൽ. 
ജനങ്ങളുടെ പത്രമാണ്‌ ദേശാഭിമാനി. അതിന്‌ ജനങ്ങളോട്‌ മാത്രമാണ്‌ ഉത്തരവാദിത്വം. എന്നാൽ മറ്റുള്ളവ അങ്ങനെയല്ല. യാഥാസ്ഥിതിക നിലപാട്‌ സ്വീകരിക്കുന്ന എഴുത്തുകാർക്ക്‌ മാത്രം അവസരവങ്ങൾ ലഭിച്ചിരുന്ന കാലത്ത്‌ സാധാരണക്കാർക്കും പുരോഗമന നിലപാട്‌ സ്വീകരിക്കുന്നവർക്കും സാഹിത്യ രംഗത്ത്‌ അവസരം നൽകിയത്‌ ദേശാഭിമാനി വാരികയാണ്‌. അക്കാലത്തെ എഴുത്തുകാരുടെ പ്രധാനവേദിയാവുക വഴി സാഹിത്യ സാംസ്‌കാരികമേഖലയിൽ ഇടപെടാനും ദേശാഭിമാനിക്ക്‌ കഴിഞ്ഞു. ശാസ്‌ത്രമേഖലയിലെ പുരോഗതി വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ ഇന്നത്തെ മാധ്യമങ്ങൾക്കാവുന്നില്ല. അതിന്‌ വപരീതമായി ഉപയോഗിക്കുന്നുണ്ട്‌ താനും. അവ നല്ല രീതിയിൽ ഉപയോഗിക്കാൻ സാമൂഹ്യബോധമുണ്ടാകണം. അത്തരം സാമൂഹ്യബോധം വാർത്തെടുക്കാൻ അക്ഷരമുറ്റം വേദികൾക്കാകുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭാശാലികൾ പങ്കെടുക്കുന്ന വിജ്ഞാനോത്സവവേദിയാണിത്‌. ജയപരാജയങ്ങൾ പോലുള്ളവയെ അപ്രസക്തമാക്കുന്ന ഇടപെടലുകളാണ്‌ അക്ഷരമുറ്റം നടത്തുന്നത്‌. മുൻവർഷങ്ങളിൽ പങ്കെടുത്തവരുടെ അനുഭവം അവരുടെ തുടർജീവിതത്തിൽ അത്രകണ്ട്‌ ഫലപ്രദമായി വിനിയോഗിക്കാൻ അക്ഷരമുറ്റത്തിന്‌ കഴിഞ്ഞതായും അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനാകുമെന്നും അശോകൻ ചരുവിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top