കണ്ണൂർ
സർവകലാശാല റിട്ട. ടീച്ചേഴ്‌സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്‌സലൻസ് അവാർഡ് കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ അധ്യാപകനായിരുന്ന ഡോ. എസ് ഗ്രിഗറിക്ക്. കണ്ണൂർ സർവകലാശാല അക്കാദമിക് സ്‌റ്റാഫ് ട്രെയിനിങ് സെന്റർ മുൻ ഡയറക്ടർ, വിദൂരവിദ്യാഭ്യാസകേന്ദ്രം മുൻ കോർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2023ൽ ഭുവനേശ്വറിൽ നടന്ന ലോക നരവംഗശാസ്‌ത്ര കോൺഗ്രസിന്റെ ഓർെഗനൈസിങ് സെക്രട്ടറിയായയും പ്രവർത്തിച്ചു. ജനുവരി എട്ടിന് കേരള സർവകലാശാല സ്‌റ്റുഡന്റ്സ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു പുരസ്‌കാരം സമ്മാനിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..