22 December Sunday
പിണറായിയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്

നിരവധി വീടുകൾക്ക് നാശം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ചുഴലിക്കാറ്റിൽ മരങ്ങൾവീണ്‌ തകർന്ന വെണ്ടുട്ടായിലെ മാലാർ വീട്ടിൽ റീത്തയുടെ വീട്

പിണറായി
പിണറായി പഞ്ചായത്തിലെ എരുവട്ടിയുടെ വിവിധ പ്രദേശങ്ങളിൽ  വീശിയടിച്ച  ചുഴലിക്കാറ്റിൽ വ്യാപകനഷ്ടം. മുപ്പതിലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.  നിരവധി മരങ്ങൾ  വീണു. ഒട്ടേറെ വീടുകൾക്കും മതിലുകൾക്കും കേടുപറ്റി, ഓടുകളും ഷീറ്റുകളും പറന്നുപോയി. മരംവീണും കാറ്റടിച്ചും വൈദ്യുതി തൂണുകൾ നിലംപൊത്തി. പാണ്ട്യാലപറമ്പ്, പാനുണ്ട, കോഴൂർ, പുത്തംകണ്ടം, പന്തക്കപ്പാറ, കാപ്പുമ്മൽ, പൊട്ടൻ പാറ എന്നിവിടങ്ങളിലാണ് കാറ്റടിച്ചത്. വെണ്ടുട്ടായി കൈതേരി പുതിയേടത്ത് ക്ഷേത്രപറമ്പിലെ കൂറ്റൻ പുളിമരം കടപുഴകി. വെണ്ടുട്ടായി മാലാർ വീട്ടിൽ റീത്തയുടെ വീട് മരങ്ങൾവീണ് തകർന്നു. മലാർവീട്ടിൽ എ രാജീവൻ, തൈപ്പറമ്പത്ത് ഹൗസിൽ പി പി രജിത, പവിത്രൻ, വടക്കയിൽ മോഹനൻ, ഓതയോത് വീട്ടിൽ സജീവൻ, ആതിരയിൽ പവിത്രൻ, വടക്കയിൽ മോഹനൻ, പറക്കാനാണ്ടി വിജയൻ, നാവുദിയൻ രാജൻ, എൻ മോഹനൻ, മേക്കിലേരി പുഷ്പ പുത്തംകണ്ടം  പ്രദേശത്തെ പാറായി രവി, മണ്ണപ്പാട്ടി ചന്ദ്രൻ, കുഞ്ഞിപറമ്പത്ത് കെ പി ശീതള, സ്വാമിന്റ പറമ്പത്ത്  ബാലകൃഷ്ണൻ, ഒതയോത്ത് ശ്രീജ, ഒതയോത്ത് ഹൗസിൽ ചന്ദ്രി, മണ്ണപ്പാട്ടി ചന്ദ്രി, കാപ്പുമ്മലിലെ നവോദയ വായനശാല ആൻഡ്‌ വയോ ക്ലബ്, പി കെ ഓമന, ഉച്ചുമ്മൽ അനന്തൻ, മാവിലോടൻ ഷാജി, മാണിയത്ത് ലീല, കെ പി സരോജിനി, രഞ്ചിനി, പി കെ പ്രജിന എന്നിവരുടെ വീടുകൾക്കും നാശമുണ്ടായി. അഗ്നിരക്ഷാ സേനയും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും സിവിൽ ഡിഫൻസ്‌ അംഗങ്ങളുംചേർന്ന്‌ മരങ്ങൾ മുറിച്ചുമാറ്റി. പുതിയ വൈദ്യുത തൂണുകൾ സ്ഥാപിച്ചു. മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത്‌ അംഗം മുഹമ്മദ്‌ അഫ്സൽ, കോങ്കി രവീന്ദ്രൻ, പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ, സിപിഐ എം നേതാക്കളായ എം സുരേന്ദ്രൻ, കെ മനോഹരൻ, കെ ശശിധരൻ, ടി ഷബ്‌ന, മറ്റു രാഷ്ട്രീയപാർടി പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top