22 December Sunday

വനിതാ കമീഷൻ മെഗാ അദാലത്ത്‌ 12 കേസ്‌ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
കണ്ണൂർ
വനിതാ കമീഷൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല മെഗാ അദാലത്തിൽ 12 കേസുകൾ തീർപ്പാക്കി. 
 53 കേസാണ്‌ പരിഗണിച്ചത്‌.   സ്ത്രീകൾക്ക്  നിയമപരമായ അറിവ്‌  നൽകുന്നതിന്‌ ക്ലാസുകൾ നടത്താൻ  തീരുമാനിച്ചതായി കമ്മീഷനംഗം അഡ്വ. പി കുഞ്ഞായിഷ  പറഞ്ഞു. രണ്ട് കേസ്‌ ജാഗ്രതാ സമിതിയുടെയും മൂന്നെണ്ണം പൊലീസിന്റെയും റിപ്പോർട്ടിനായി കൈമാറി. ജില്ലാ നിയമ സഹായ അതോറിറ്റിക്ക് രണ്ട് കേസുകൾ റഫർ ചെയ്തു. ബാക്കി 34 കേസുകൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
അഡ്വ. കെ എം പ്രമീള, അഡ്വ. പത്മജ പത്മനാഭൻ, കൗൺസിലർ മാനസ സി ബാബു, വുമൺ സിപിഒ കെ സിൻഷ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top