27 December Friday

യുവതിയോട്‌ ലൈംഗികാതിക്രമം ഭര്‍ത്താവിനും സുഹൃത്തിനും 13 വര്‍ഷം തടവ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

 മട്ടന്നൂർ

യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഭര്‍ത്താവിനെയും  സുഹൃത്തിനെയും മട്ടന്നൂര്‍  പോക്സോ അതിവേഗ കോടതി 13 വര്‍ഷം തടവിനും 3,10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. മൂന്നാംപ്രതിയായ ഭർതൃസഹോദരിയെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തായ മലപ്പട്ടം  പുതിയപുരയില്‍ മുനീറിനെ (38)യുമാണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. വിദേശത്ത്‌ ബിസിനസ്‌ പങ്കാളികളാണ്‌ പ്രതികൾ. പിഴത്തുകയില്‍നിന്ന് 5,00,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.   
 2013ൽ നാട്ടിലെത്തിയ സുഹൃത്ത്‌ ചൊക്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ,   ഭര്‍ത്താവിന്റെ സമ്മതത്തോടെ പീഡിപ്പിക്കുകയും ദൃശ്യം ഫോണിൽ പകര്‍ത്തി പ്രചരിപ്പിക്കുകയുംചെയ്തെന്നാണ് കേസ്. എസ്ഐ എം അനില്‍  രജിസ്റ്റര്‍ചെയ്ത കേസിൽ ഇന്‍സ്പെക്ടര്‍ വി വി ബെന്നി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.  സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി ഷീന ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top